Connect with us

Kozhikode

മഹല്ലുകള്‍ സാമൂഹിക സുരക്ഷാ കേന്ദ്രങ്ങളാകണം

Published

|

Last Updated

മുക്കം: മഹല്ല് കമ്മിറ്റികളും മത സ്ഥാപനങ്ങളും പീഡിതരുടെയും കഷ്ടപ്പെടുന്നവരുടെയും ആശാ കേന്ദ്രങ്ങളാകണമെന്ന് സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ. എം അബ്ദുല്‍ അസീസ് ഫൈസി അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ നിലനില്‍ക്കുന്ന അധാര്‍മിക പ്രവണതകള്‍ക്ക് അന്ത്യം കുറിക്കാന്‍ മഹല്ല് കമ്മിറ്റികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. കേവലം സ്ഥാപനങ്ങളുടെ പരിപാലനത്തിനപ്പുറം മഹല്ല് നിവാസികളുടെ പുരോഗതിക്കാവശ്യമായ കാര്യങ്ങള്‍ നടപ്പിലാക്കാനും തര്‍ക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും പറഞ്ഞുതീര്‍ക്കുന്നതിനും മഹല്ലുകളില്‍ സംവിധാനങ്ങളുണ്ടാക്കണമെന്നും മുക്കം മേഖല എസ് എം എ കൗണ്‍സില്‍ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. കെ ടി അബ്ദുല്‍ഹമീദ് അധ്യക്ഷനായി.
കെ മുഹമ്മദ് മാസ്റ്റര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഡ്വ. എ കെ ഇസ്മാഈല്‍ വഫ, ഇ യഅ്ഖൂബ് ഫൈസി, കീലത്ത് മുഹമ്മദ് മാസ്റ്റര്‍ പ്രസംഗിച്ചു. എസ് എം എ മേഖലാ സമ്മേളനം ഏപ്രില്‍ രണ്ടിന് എരഞ്ഞിമാവ് എപെക്‌സ് പബ്ലിക് സ്‌കൂളില്‍ വെച്ച് നടത്താനും തീരുമാനിച്ചു. 2014-17 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി കെ ടി അബ്ദുല്‍ ഹമീദ് (പ്രസി.), പി മുബഷിര്‍ സഖാഫി, യു സി മുഹമ്മദ്, എം പി ബഷീര്‍ഹാജി (വൈ. പ്രസി.), കുണ്ടുങ്ങല്‍ മുഹമ്മദ് മാസ്റ്റര്‍ (ജന. സെക്ര.), ടി പി ഇസ്മാഈല്‍ മാസ്റ്റര്‍, യു പി അബ്ദുല്ല മാസ്റ്റര്‍, ഒ അബൂബക്കര്‍ മാസ്റ്റര്‍ (ജോ. സെക്ര.), എ കെ അബ്ദുല്ല (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.

Latest