തൊഴിലുറപ്പ് തൊഴിലാളികള്‍ ജില്ലാ പ്രൊജക്ട് ഡയറക്ടറുടെ ഓഫീസ് ഉപരോധിച്ചു

Posted on: March 20, 2014 10:25 am | Last updated: March 20, 2014 at 10:20 am
SHARE

മലപ്പുറം: കൂലി കുടിശ്ശിക വിതരണം ചെയ്ത് തൊഴിലുറപ്പ് തൊഴിലാളികളെ പട്ടിണിയില്‍ നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ എം എന്‍ ആര്‍ ഇ ജി മലപ്പുറം ജില്ലാ പ്രൊജക്ട് ഡയറക്ടറുടെ ഓഫീസ് ഉപരോധിച്ചു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജില്ലയില്‍ 40 കോടി രൂപ കുടിശ്ശികയുണ്ട്. നാലും അഞ്ചും മാസത്തെ കൂലി ജില്ലയില്‍ കുടിശ്ശികയാണ്. ഉപരോധ സമരം എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂനിയന്‍ ജില്ലാ സെക്രട്ടറി അസൈന്‍ കാരാട് ഉദ്ഘാടനം ചെയ്തു. എം പി അബ്ദുല്‍അലി, വി പി അയ്യപ്പന്‍, ശോഭന വണ്ടൂര്‍, കുഞ്ഞാപ്പു മേലാറ്റൂര്‍, പി പി നാസര്‍, ശശി ഇരുമ്പുഴി, കെ സൈതലവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഉപരോധ സമരം ഈ മാസം 20 മുതല്‍ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി അസൈന്‍ കാരാട് അറിയിച്ചു.