കോഡൂര്‍ യൂനിറ്റ് സാന്ത്വനം കേന്ദ്രം ഉദ്ഘാടനം ചെയ്തു

Posted on: March 20, 2014 10:50 am | Last updated: March 20, 2014 at 10:19 am
SHARE

കോഡൂര്‍: യൗവനം നാടിനെ നിര്‍മിക്കുന്നു എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന മിഷന്‍ 2014ന്റെ ഭാഗമായി വെസ്റ്റ് കോഡൂര്‍ യൂനിറ്റ് സാന്ത്വനകേന്ദ്രം കോഡൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി പി ഷാജി ഉദ്ഘാടനം ചെയ്തു.
മെഡിക്കല്‍ കാര്‍ഡ് വിതരണം സോണ്‍ എസ് വൈ എസ് പ്രസിഡന്റ് ഇബ്‌റാഹീം ബാഖവി മേല്‍മുറി നടത്തി. ചടങ്ങില്‍ വാര്‍ഡ് അംഗങ്ങളായ ബശീര്‍ എം ജെ, പി പ്രഭാകരന്‍, സ്വാദിഖ് പഞ്ചിളി, സോണ്‍ എസ് വൈ എസ് ട്രഷറര്‍ സുബൈര്‍, ബീരാന്‍കുട്ടി മുസ്‌ലിയാര്‍ സംബന്ധിച്ചു.
രോഗികള്‍ക്ക് ആവശ്യമായ വീല്‍ചെയര്‍, വാട്ടര്‍ ബെഡ്, എയര്‍ ബെഡ്, വാക്കര്‍, കമ്മോഡ് ചെയര്‍, നബുലൈസര്‍, ബാക്ക് റെസ്റ്റ് എന്നിവ സെന്ററില്‍ ലഭ്യമാകും. എം കെ അബ്ദുസ്സലാം സ്വാഗതവും ടി മുഹൈമിന്‍ നന്ദിയും പറഞ്ഞു.