കാണാതായ വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയതായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

Posted on: March 20, 2014 9:54 am | Last updated: March 20, 2014 at 11:37 pm
SHARE

malasian airlinesക്വാലാലംപൂര്‍: കാണാതായ മലേഷ്യന്‍ എയര്‍ലന്‍സിന്റേതെന്നു സംശയിക്കുന്ന ഭാഗങ്ങള്‍ കണ്ടെത്തിയതായി ഓസ്‌ട്രേലിയന്‍ പ്രസിഡന്റ് ടോണി അബട്ട്. സാറ്റലൈറ്റില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സൈന്യത്തെ തിരച്ചിലിനായി പ്രദേശത്തേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പാര്‍ലമെന്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം അന്വേഷണത്തില്‍ മലേഷ്യയെ സഹായിക്കാന്‍ അമേരിക്കന്‍ ഏജന്‍സിയായ എഫ്ബിഐ തീരുമാനിച്ചു. അതിനിടെ അനേവഷണ ഉദ്യഗസ്ഥര്‍ക്ക് ചില റഡാര്‍ വിവരങ്ങള്‍കൂടി ലഭിച്ചതായി മലേഷ്യന്‍ ഗതാഗത മന്ത്രി ഹിശാമുദ്ദീന്‍ ഹുസൈന്‍ പറഞ്ഞു.