യു ഡി എഫ് നിയോജക മണ്ഡലം കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയായി

Posted on: March 20, 2014 9:08 am | Last updated: March 20, 2014 at 9:08 am
SHARE

വടക്കഞ്ചേരി: ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ യു ഡി എഫ് നിയോജക മണ്ഡലം കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയായി.
നെന്മാറ, ചിറ്റൂര്‍, ആലത്തൂര്‍, തരൂര്‍, വടക്കാഞ്ചേരി, കുന്നംകുളം, ചേലക്കര എന്നീ നിയോജകമണ്ഡലം കണ്‍വന്‍ഷനുകളും നേതൃയോഗങ്ങളുമാണ് പൂര്‍ത്തിയായത്.
പാലക്കാട് ജില്ലയിലെ മണ്ഡലങ്ങളായ ആലത്തൂര്‍, നെന്മാറ, തരൂര്‍, ചിറ്റൂര്‍ നിയോജക മണ്ഡലം കണ്‍വന്‍ഷനുകള്‍ മുന്‍ എം പി വി എസ് വിജയരാഘവനും തൃശൂര്‍ ജില്ലയിലെ ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം നിയോജക മണ്ഡലം കണ്‍വന്‍ഷനുകള്‍ സഹകരണ വകുപ്പ് മന്ത്രി സി എന്‍ ബാലകൃഷ്ണനും ഉദ്ഘാടനം ചെയ്തു. യു ഡി എഫ് ജില്ലാ സംസ്ഥാന നേതാക്കള്‍ പങ്കെടുത്തു. ഇന്നു മുതല്‍ പഞ്ചായത്ത് കണ്‍വന്‍ഷനുകള്‍ ആരംഭിക്കും.
ആലത്തൂര്‍, വടക്കാഞ്ചേരി, ചേലക്കര നിയോജക മണ്ഡലങ്ങളിലായിരുന്നു ഇന്നലെ സ്ഥാനാര്‍ഥി കെ എ ശീബയുടെ പര്യടനം. തുടര്‍ന്ന് ആലത്തൂര്‍ നിയോജക മണ്ഡലം കണ്‍വെന്‍ഷനിലും പങ്കെടുത്തു. യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലിമെന്റ് മണ്ഡലം പ്രസിഡന്റ് പാളയം പ്രദീപ്, യു ഡി എഫ് നേതാക്കളായ ശശീധരന്‍ തൃപ്പാളൂര്‍, ഒ അബ്ദുറഹ്മാന്‍, വി എസ് ശാജഹാന്‍, റെജി കെ മാത്യു സ്ഥാനാര്‍ഥിയെ അനുഗമിച്ചു.