വിമാനത്തില്‍ ഹോളി ആഘോഷം: രണ്ട് പൈലറ്റുമാര്‍ക്ക് സസ്പന്‍ഷന്‍

Posted on: March 20, 2014 8:36 am | Last updated: March 21, 2014 at 7:44 am
SHARE

spicejet

ന്യൂഡല്‍ഹി: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വിമാനത്തില്‍ ഹോളി ആഘോഷിച്ചതിന് രണ്ടു പൈലറ്റുമാരെ സസ്പന്റ് ചെയ്തു. സംഭവത്തെ കുറിച്ച് ഡിജിസിഎ എയര്‍ലൈന്‍സിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

യാത്രക്കാരെ സന്തോഷിപ്പിക്കുന്നതിന് വേണ്ടി വിമാനത്തിലെ ജോലിക്കാര്‍ ഡാന്‍സ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ യൂട്യൂബ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംങ് സൈറ്റുകളില്‍ പ്രചരിക്കുന്നുണ്ട്. 2.5 മിനിറ്റ് ദൈര്‍ഘ്യമുള്ള പാട്ടിനൊപ്പം യാത്രക്കാരില്‍ ചിലരും പങ്കുചേരുന്നുണ്ട്. അതേസമയം, പൈലറ്റുമാരിലൊരാള്‍ കോക്പിറ്റില്‍ നിന്നുമിറങ്ങി ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ചിത്രങ്ങളെടുക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സുരക്ഷ മാനദണ്ഡങ്ങളുടെ കനത്ത ലംഘനമാണിതെന്നു കാണിച്ചാണ് പൈലറ്റുമാരെ സസ്‌പെന്‍ഡ് ചെയ്തത്.

അതേസമയം വിമാനം മുഴുവന്‍ സമയവും തങ്ങളുടെ നിയന്ത്രണത്തില്‍ തന്നെയായിരുന്നെന്നും യാതൊരു സുരക്ഷ ഭീഷണികളുമുണ്ടായിരുന്നില്ലെന്നുമുള്ള നിലപാടിലാണ് സ്‌പൈസ് ജെറ്റ് അധികൃതര്‍ പറഞ്ഞു.

.