ഷാര്‍ജ ഭരണാധികാരിയുമായി കാന്തപുരം കൂടിക്കാഴ്ച നടത്തി

Posted on: March 20, 2014 6:00 am | Last updated: March 20, 2014 at 7:49 am
SHARE
usthad_sheikh sultan_front page
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ
ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി സ്വീകരിക്കുന്നു

ഷാര്‍ജ: യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുമായി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കൂടിക്കാഴ്ച നടത്തി. ഉച്ചക്ക് ഷാര്‍ജയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇന്ത്യയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഭരണാധികാരി താത്പര്യപൂര്‍വം അന്വേഷിച്ചു. സിറാജ് ഗള്‍ഫ് മാനേജര്‍ ശരീഫ് കാരശ്ശേരി, ആശിഖ് സഖാഫി അനുഗമിച്ചു.