നിലമ്പൂര്‍ രാധാ വധം: നാല് പേര്‍ അറസ്റ്റില്‍

Posted on: March 20, 2014 2:31 am | Last updated: March 20, 2014 at 12:32 am
SHARE

നിലമ്പൂര്‍: ചിറക്കല്‍ രാധാ കൊലക്കേസില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രാധയെ മുമ്പ് വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടത്തിയ കേസിലാണ് പ്രത്യേക അന്വേഷണ സംഘം നാലം ക്വട്ടേഷന്‍ സംഘത്തെ അറസ്റ്റ് ചെയ്തത്. നിലമ്പൂര്‍ മുതീരി തുപ്പിനിക്കാടന് ജംഷീര്‍ എന്ന ബംഗാളി ജംഷീര്‍(25), ചന്തക്കുന്ന് ആസാദ് ഗ്രൗണ്ടിനു സമീപം പുന്നക്കാടന്‍ഷമീം എന്ന പൊരി ഷമീം (23) പൂളകുളങ്ങര ശബീബ് റഹ്മാന്‍(22), മുതുകാട് സ്വദേശി സാദിഖ്(21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രാധ കൊലക്കേസിലെ ഒന്നാം പ്രതി കെ ബിജുവടക്കം ആറുപേര്‍ക്കെതിരെയാണ് രാധയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തിരിക്കുന്നത്. ഈ കേസില്‍ ബിജുവിന്റെ അറസ്റ്റ് കഴിഞ ദിവസം രേഖപ്പടുത്തിയിരുന്നു. ഒരു പ്രതി വിദേശത്തക്ക് കടന്നതായാണ് സൂചന. കൂടുത്തല്‍ തെളിവെടുപ്പിനായി മുഖ്യ പ്രതി കെ ബിജുവിനെ പോലീസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തുവരികയാണ്. കൊലപാതക ശ്രമം നടത്തിയ നിലമ്പൂര്‍ താലൂക്കാശുപത്രി പരിസരത്തും മററും പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടക്കും.