പൊന്നാനിയില്‍ ഷൈലോക്കും വടകരയില്‍ അലി അക്ബറും എ എ പി സ്ഥാനാര്‍ത്ഥികള്‍

Posted on: March 19, 2014 9:02 pm | Last updated: March 19, 2014 at 9:02 pm
SHARE

aapന്യൂഡല്‍ഹി: ലോക്‌സഭാ തെരെഞ്ഞെടുപ്പിനുള്ള എട്ടാം സ്ഥാനാര്‍ത്ഥിപ്പട്ടിക എ എ പി പുറത്തിറക്കി. വടകരയിലെയും പൊന്നാനിയിലെയും സ്ഥാനാര്‍ത്ഥികള്‍ പുതിയ പട്ടികയിലുണ്ട്. ഇവരടക്കം 19 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് എ എ പി ഇന്ന് പ്രഖ്യാപിച്ചത്.

സംവിധായകന്‍ അലി അക്ബര്‍ വടകരയില്‍ നിന്നും ജനവിധി തേടുമ്പോള്‍ പി വി ഷൈലോക്കാണ് പൊന്നാനിയിലെ സ്ഥാനാര്‍ത്ഥി.
268 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ എ എ പി ഇതിനകം പ്രഖ്യാപിച്ചു.