മോഡിയുടെ രണ്ടാം മണ്ഡലം വഡോദര; അദ്വാനി ഗാന്ധിനഗറില്‍

Posted on: March 19, 2014 7:24 pm | Last updated: March 19, 2014 at 8:46 pm
SHARE

M_Id_403073_Narendra_Modiന്യൂഡല്‍ഹി: ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിയുടെ രണ്ടാം മണ്ഡലത്തില്‍ തീരുമാനമായി. ഗുജറാത്തിലെ വഡോദര മണ്ഡലത്തില്‍ നിന്നായിരിക്കും വരാണസിക്ക് പുറമെ മോഡി ജനവിധി തേടുക. എല്‍ കെ അദ്വാനി കേന്ദ്ര നേതൃത്വത്തിന് വഴങ്ങി ഗജറാത്തിലെ തന്നെ ഗാന്ധിനഗറില്‍ നിന്നും മത്സരിക്കും. ബി ജെ പിയുടെ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്.

ബി ജെ പി തങ്ങളുടെ ആറാംഘട്ട വോട്ടര്‍ പട്ടിക പ്രഖ്യാപിച്ചു. 67 സ്ഥാനാര്‍ത്ഥികളാണ് പട്ടികയിലുള്ളത്.