മോദിക്കെതിരെ മത്സരിക്കാന്‍ തയ്യാറെന്ന് ദിഗ്‌വിജയ് സിംഗ്

Posted on: March 19, 2014 7:31 pm | Last updated: March 19, 2014 at 7:38 pm
SHARE

digvijay-singh01010ന്യൂഡല്‍ഹി: വരാണസി മണ്ഡലത്തില്‍ ബി ജെ പിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥി മോഡിക്കെതിരെ മത്സരിക്കാന്‍ താന്‍ തയ്യാറാണെന്ന് എ ഐ സി സി സി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. പാര്‍ട്ടി നേതൃത്വം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെങ്കിലും വരാണസിയില്‍ ദിഗ്വിജയ് തന്നെ മത്സരിക്കാനാണ് സാധ്യത. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ ദിഗ്‌വിജയ്.