Connect with us

Gulf

ജിംഖാന സിറ്റി ആന്‍ഡ് സ്വീറ്റി ക്രിക്കറ്റ് കിരീടം റോക്കേര്‍സ് പയ്യന്നൂരിന്

Published

|

Last Updated

ദുബൈ: ജിംഖാന ഗള്‍ഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദുബൈയിലെ മംസാര്‍ ഗ്രൗണ്ടില്‍ നടന്ന സിറ്റി ആന്‍ഡ് സ്വീറ്റി ജിംഖാന ട്രോഫിക്ക് വേണ്ടിയുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ ശക്തരായ റോക്കേര്‍സ് പയ്യന്നൂര്‍ പ്രഗല്‍ഭരായ എം സി സി കാസര്‍ഗോഡിനെ ഏഴ് വിക്കറ്റിന് പരാചയപ്പെടുത്തി സിറ്റി ആന്‍ഡ് സ്വീറ്റി ട്രോഫി കരസ്ഥമാക്കി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത എം സി സി കാസര്‍കോട് റോക്കേര്‍സ് പയ്യന്നൂരിന്റെ അന്‍സാരിയുടെ സ്വിംഗ് ബൗളിംഗിന് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. ആറു ഓവറില്‍ 37 റണ്‍സ് മാത്രം എടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ റോക്കേര്‍സ് പയ്യന്നൂര്‍ നാല് ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. നേരത്തെ നടന്ന ആദ്യ സെമി ഫൈനലില്‍ നാനോ വാച്ചിനെ തകര്‍ത്ത് കൊണ്ട് എം സി സി കാസര്‍കോട്, രണ്ടാം സെമിയില്‍ ആവേശകരമായ മത്സരത്തില്‍ കാര്‍ഗിലിനെ ഒരു റണ്‍സിനു തോല്‍പ്പിച്ചു പയ്യന്നൂരും ഫൈനലില്‍ ഇടം നേടി.
ഫൈനലിലെ മാന്‍ ഓഫ് ദി മാച്ചും, ടൂര്‍ണമെന്റിലെ മാന്‍ ഓഫ് ദി സീരീസും ടൂര്‍ണമെന്റിലെ മികച്ച ബൗളറായും പയ്യന്നൂരിന്റെ അന്‍സാരിയെയും, മികച്ച ബാറ്റ്‌സ്മാനായി സന്തോഷിനെയും തെരഞ്ഞെടുത്തു. ചന്ദ്രഗിരി മേല്‍പറമ്പാണ് ടൂര്‍ണമെന്റിലെ മികച്ച ടീം. സമാപന ചടങ്ങില്‍ സിറ്റി ആന്‍ഡ് സ്വീറ്റി മാനേജര്‍ അബ്ദുര്‍റഹ്മാന്‍, ഹനീഫ് മരവയല്‍, അബ്ദുല്‍ അസീസ് സി ബി അശ്‌റഫ് ബോസ്സ്, ടി ആര്‍ ഹനീഫ, എ ആര്‍ ഖാലിദ്, അമീര്‍ കല്ലട്ര, റഹ്മാന്‍ കൈനോത്ത്, ശഫീക് കൈനോത്ത്, ഷരീഫ് മയ്യ, നിസാര്‍ കൈനോത്ത്, മുഹമ്മദ് കുഞ്ഞി എം കെ, ഇല്യാസ് പള്ളിപ്പുറം, സാബിര്‍ വളപ്പില്‍, ശംസീര്‍ കുന്നരിയത്ത്, റഹ്മാന്‍ കടങ്കോട് തുടങ്ങിയവര്‍ ജേതാകള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കി.

Latest