ദുബൈ ലോകത്തെ ഏറ്റവും ശുചിത്വമുള്ള നഗരമാകും

Posted on: March 19, 2014 7:02 pm | Last updated: March 19, 2014 at 7:11 pm
SHARE

ദുബൈ: ലോകത്തെ ഏറ്റവും ശുചിത്വമുള്ള നഗരമായി ദുബൈ ഉടന്‍ മാറുമെന്ന് ദുബൈ നഗരസഭ വേസ്റ്റ് മാനേജ്‌മെന്റ് ഡയറക്ടര്‍ എഞ്ചി അബ്ദുല്‍ മജീദ് സൈഫി അറിയിച്ചു.
നിലവില്‍ മേഖലയില്‍ ഏറ്റവും ശുചിത്വമുള്ള നഗരമാണ്. ഇതിന് പൗരന്‍മാരെ അഭിനന്ദിക്കുന്നു. സാമൂഹിക ഉത്തരവാദിത്തം അവര്‍ നിറവേറ്റുന്നു. നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നു.
ലോകത്ത് ഒന്നാം സ്ഥാനം നേടാന്‍ വ്യാപക ബോധവല്‍കരണമാണ് നടപ്പാക്കുക. ലഘുലേഖകള്‍ വിതരണം ചെയ്യും.
ശുചീകരണ യജ്ഞത്തില്‍ കൂടുതല്‍ സംഘടനകളെ പങ്കാളികളാക്കും. അവരില്‍ നിന്ന് നിര്‍ദേശങ്ങള്‍ ക്ഷണിക്കും. വേള്‍ഡ് എക്‌സ്‌പോ 2020 മുന്‍നിര്‍ത്തിയാണ് ബോധവല്‍കരണം. മികച്ച നിര്‍ദേശങ്ങള്‍ക്ക് സമ്മാനം നല്‍കുമെന്നു നഗരസഭ അറിയിച്ചു.