Connect with us

Gulf

അന്താരാഷ്ട്ര സുരക്ഷാ പ്രദര്‍ശനം ഏപ്രില്‍ ഒന്ന് മുതല്‍ അബുദാബിയില്‍

Published

|

Last Updated

അബുദാബി: 50 ലധികം രാജ്യങ്ങളും 400ലധികം പ്രദര്‍ശന സ്ഥാപനങ്ങളും പങ്കെടുക്കുന്ന അന്താരാഷ്ട്ര സുരക്ഷാ പ്രദര്‍ശനമായ ഇന്റര്‍നാഷനല്‍ സെക്യൂരിറ്റി നാഷനല്‍ ആന്റ് റെസീലിയന്‍സ് (ഐ എസ് എന്‍ ആര്‍ അബൂദബി) ഏപ്രില്‍ ഒന്ന് മുതല്‍ മൂന്ന് വരെ അബുദാബി നാഷനല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുരക്ഷാ ഉപകരണങ്ങള്‍, സാങ്കേതികവിദ്യകള്‍, വിവിധ രാജ്യങ്ങളുടെ സുരക്ഷാ ശേഷികള്‍ ഉള്‍പ്പെടെയുള്ളവ പ്രദര്‍ശനത്തിലുണ്ടാകും. രാജ്യത്തെയും ജനങ്ങളെയും ഭീകരതയടക്കം എല്ലാ തരത്തിലുമുള്ള സുരക്ഷാ ഭീഷണികളില്‍ നിന്ന് കാത്തുരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം നടക്കുന്നത്.
ആഭ്യന്തര മന്ത്രാലയത്തിന്റെയും പ്രസിഡന്റിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് ഹസ്സ ബിന്‍ സായിദിന്റെയും രക്ഷാകര്‍തൃത്വത്തിലാണ് സമ്മേളനം നടക്കുന്നതെന്ന് അബുദാബി പൊലീസ് ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫും ഉന്നതതല സംഘാടക സമിതി ചെയര്‍മാനുമായ മേജര്‍ ജനറല്‍ ഡോ. ഉബൈദ് അല്‍ കിത്ബി പറഞ്ഞു.
സുരക്ഷാ മേഖലയുമായി ബന്ധപ്പെട്ട വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളും സേവനങ്ങളും സാങ്കേതികവിദ്യകളും സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. യു.എ.ഇയിലെയും മധ്യ പൗരസ്ത്യ ദേശത്തെയും കമ്പനികള്‍ക്കൊപ്പം അന്താരാഷ്ട്ര തലത്തിലെ പ്രമുഖ കമ്പനികളും സമ്മേളനത്തില്‍ പങ്കെടുക്കും. സുരക്ഷാ മേഖലയിലെ വിദഗ്ധരും സമ്മേളനത്തിനെത്തും. 400 പ്രദര്‍ശകരും 15,000 സുരക്ഷാ വിദഗ്ധരും പങ്കെടുക്കുന്ന സമ്മേളനവും പ്രദര്‍ശനവും 27,000 ചതുരശ്ര മീറ്ററിലാണ് നടക്കുന്നത്. ദേശീയ സുരക്ഷയും സുസ്ഥിരതയും സംബന്ധിച്ച് പോലീസ് മേധാവികള്‍ ചര്‍ച്ച നടത്തും. ഗതാഗത സുരക്ഷ, അഗ്‌നിശമന വിഭാഗം, അടിയന്തര രക്ഷാപ്രവര്‍ത്തനം തുടങ്ങിയ മേഖലകളിലും സെമിനാറുകളും പ്രദര്‍ശനങ്ങളും നടക്കും.

Latest