മര്‍കസ് യൂനാനി മെഡിക്കല്‍ കോളേജില്‍ ഹിജാമ ക്യാമ്പ് തുടങ്ങി

Posted on: March 19, 2014 6:44 pm | Last updated: March 19, 2014 at 6:44 pm
SHARE

കോഴിക്കോട്: കേരളത്തിലെ പ്രഥമ യൂനാനി മെഡിക്കല്‍ കോളേജായ പുതുപ്പാടിയിലെ മര്‍കസ് യൂനാനി മെഡിക്കല്‍ കോളജില്‍ ഹിജാമ ക്യാമ്പ് ആരംഭിച്ചു. യൂനാനി വൈദ്യശാസ്ത്ര പ്രകാരം നൂറ്റാണ്ടുകളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരത്തിലുള്ള ചികിത്സാരീതിയാണ് ഹിജാമ തെറാപ്പി.
ശരീരത്തില്‍ നിന്നും പ്രത്യേകരീതിയില്‍ രക്തം പുറത്തെടുക്കുന്ന ഹിജാമ തെറാപ്പി വാതം, പക്ഷാഘാതം, രക്തസമ്മര്‍ദ്ദം, കഫം, ത്വക്ക് രോഗങ്ങള്‍ തുടങ്ങി നിരവധി അസുഖങ്ങള്‍ക്ക് ഫലപ്രദമാണ്. അസുഖത്തിനനുസരിച്ച് വ്യത്യസ്ത രീതികളിലായിരിക്കും തെറാപ്പി ചെയ്യുന്നത്. സൗന്ദര്യ സംരക്ഷണത്തിന് ഒരു ഉത്തമചികിത്സയായ ഹിജാമ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. എല്ലാ മാസവും ഹിജ്‌റ കലണ്ടര്‍ അനുസരിച്ചുള്ള 17,19,21 തിയ്യതികളിലാണ് മര്‍കസ് യൂനാനി മെഡിക്കല്‍ കോളജില്‍ ക്യാമ്പ് ഉണ്ടായിരിക്കും. സ്ത്രീകള്‍ക്ക് വനിതാ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാണ്.
ഇന്നലെ (19/03/14) കാലത്ത് പത്തു മണിയ്ക്ക് ആരംഭിച്ച ഹിജാമ ക്യാമ്പ് മര്‍കസ് നോളജ് സിറ്റി പ്രൊജക്റ്റ് മാനേജര്‍ ശൗക്കത്ത് മുണ്ടേങ്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. ഡോ. യു മുജീബ്, ഡോ. ഒ കെ എം അബ്ദുറഹ്മാന്‍, ഡോ. ലുഖ്മാനുല്‍ ഹഖീം, ഹബീബ് പ്രസംഗിച്ചു.