അഴകിരിയുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ ബന്ധപ്പെടരുതെന്ന് ഡി എം കെ

Posted on: March 19, 2014 3:16 pm | Last updated: March 19, 2014 at 6:59 pm
SHARE

azhakiriചെന്നൈ: പുറത്താക്കിയ നേതാവ് എം കെ അഴകിരിയുമായി പാര്‍ട്ടി പവര്‍ത്തകര്‍ക്ക് ബന്ധം പാടില്ലെന്ന് ഡി എം കെ. അഴകിരിയുമായി അടുപ്പം സ്ഥാപിക്കുന്നവര്‍ക്ക് പാര്‍ട്ടിയുടെ ശിക്ഷാ നടപടികള്‍ നേരിടേണ്ടുവരുമെന്നും ഡി എം കെ വ്യക്തമാക്കി. പുറത്താക്കിയശേഷം ഭാവി പരിപാടി തീരുമാനിക്കാന്‍ തന്റെ അനുയായികളുടെ യോഗം ചെന്നൈയില്‍ വിളിച്ചു ചേര്‍ത്തിരുന്നു അഴകിരി. ഇതിന് പിന്നാലെയാണ് ഡി എം കെയുടെ കടുത്ത നടപടി.

മന്‍മോഹന്‍സിംഗുമായി അഴകിരി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് പാര്‍ട്ടിയെ ചൊടിപ്പിച്ചിരുന്നു. അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് അഴകിരി ശ്രമിക്കുന്നതെന്ന് ഡി എം കെ ജനറല്‍ സെക്രട്ടറി അന്‍പകഴകന്‍ പറഞ്ഞു.