ലോകത്തിലെ വിലയേറിയ നായയെ വിറ്റുപോയത് 12 കോടി രൂപക്ക്!

Posted on: March 19, 2014 7:09 pm | Last updated: March 19, 2014 at 7:09 pm
SHARE
article-0-1C6709AF00000578-907_634x422
ചെെനീസ് ധനികന്‍ മോഹവില നല്‍കി വാങ്ങിയ നായ (ഇടത്ത്) ഒരു മോഡലിനൊപ്പം

ബീജിംഗ്: ഒരു വളര്‍ത്തുനായയുടെ വില എത്ര വരും. നിങ്ങള്‍ എത്ര ഊഹിച്ചാലും ഈ നായയുടെ വില പറയാന്‍ കഴിയില്ല. ചൈനയിലെ ഷെജിയാങില്‍ നടന്ന ശ്വാന പ്രദര്‍ശനത്തില്‍ ടിബറ്റന്‍ മാസ്റ്റഫ് എന്ന ഇനത്തില്‍ പെട്ട നായയെ വിറ്റു പോയത് 20 ലക്ഷം ഡോളറിനാണ്. അതായത് ഏകദേശം 12.23 കോടി രൂപക്ക്. ചൈനീസ് ധനികനാണ് മോഹവില നല്‍കിയ നായയെ സ്വന്തമാക്കിയത്. ലോകത്തിലെ ഏറ്റവും വിലകൂടിയ നായയായി ഇവന്‍.

ഇതേ മേളയില്‍ തന്നെ ടിബറ്റന്‍ മാസ്റ്റഫ് ഇനത്തില്‍പ്പെട്ട മറ്റൊരു നായയെ ആറ് കോടി രൂപക്കാണ് വിറ്റുപോയത്. ഒരു ‘ലക്ഷ്വറി’ നായയാണ് ടിബറ്റന്‍ മാസ്റ്റഫ്. മേലാകെ രോമവൃതമായ സിംഹത്തെ പോലെ സടയുള്ള ഇവന് 80 സെന്റീമീറ്റര്‍ ഉയരവും 90 കിലോഗ്രാം വരെ തൂക്കവും ഉണ്ടാകും.