മാലിദ്വീപുകാര്‍ വിമാനം കണ്ടെന്ന വാര്‍ത്ത തെറ്റെന്ന് മലേഷ്യ

Posted on: March 19, 2014 4:46 pm | Last updated: March 19, 2014 at 8:05 pm
SHARE

malasian airlinesക്വാലാലാംപൂര്‍: കാണാതായ മലേഷ്യന്‍ വിമാനം മാലിദ്വീപ് നിവാസികള്‍ കണ്ടെന്ന വാര്‍ത്ത തെറ്റാണെന്ന് മലേഷ്യ അറിയിച്ചു. മലേഷ്യന്‍ വിമാനം താഴ്ന്നു പറക്കുന്നത് കുദാ ഹവാദു ദ്വീപു നിവാസികള്‍ കണ്ടു എന്ന് വാര്‍ത്താ വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വെളുത്ത നിറത്തില്‍ വിമാനത്തില്‍ ചുവപ്പ് വരകളുള്ള വിമാനമാണ് കണ്ടതെന്നും റിപ്പോര്‍ട്ടില്‍ വന്നിരുന്നു.

അതേസമയം വിമാനത്തിനായുള്ള തെരച്ചില്‍ ജക്കാര്‍ത്തയില്‍ നിന്ന് 10000 കിലോമീറ്റര്‍ കൂടി വ്യാപിപ്പിക്കാന്‍ മലേഷ്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.