അക്രമികള്‍ കൈവെട്ടിയ ടി ജെ ജോസഫിന്റെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍

Posted on: March 19, 2014 4:16 pm | Last updated: March 19, 2014 at 11:07 pm
SHARE

തൊടുപുഴ: ചോദ്യപ്പേപ്പര്‍ വിവാദത്തില്‍പ്പെട്ട് ആക്രമികളാല്‍ കൈ വെട്ടിമാറ്റപ്പെട്ട തൊടുപുഴ ന്യൂമാന്‍സ് കോളജിലെ അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ ഭാര്യ സലോമിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിനുള്ളിലാണ് സലോമിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സംശയം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 2010 ജൂലൈ നാലിന് രാവിലെയാണ് പള്ളിയില്‍ നിന്ന് മടങ്ങുമ്പോള്‍ ജോസഫിന്റെ കൈ ആക്രമികള്‍ വെട്ടിമാറ്റിയത്. സംഭവവുമായി ബന്ധപ്പെട്ട് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്.