തിരുവനന്തപുരത്ത് 60 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടിച്ചു

Posted on: March 19, 2014 1:24 pm | Last updated: March 19, 2014 at 3:49 pm
SHARE

indian moneyതിരുവനന്തപുരം: തെരെഞ്ഞെടുപ്പാവശ്യങ്ങള്‍ക്കായി അനധികൃതമായി എത്തിച്ചെന്ന് കരുതുന്ന 60 ലക്ഷത്തിന്റെ കുഴല്‍പ്പണം തിരുവനന്തപുരത്ത് പോലീസ് പിടികൂടി. പൃഥ്വിരാജ്‌സിംഗ് എന്നയാളുടെ ആര്യശാലയിലെ പൂജ ഗാര്‍മെന്റ്‌സ് എന്ന കടയില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

പിടിയിലായവരുമായി ബന്ധപ്പെട്ട് നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ പോലീസ് പരിശോധന നടത്തുകയാണ്. പണം നിയമാനുസൃതമുള്ളതാണെന്ന് കടയുടമ പോലീസിനോട് പറഞ്ഞു.