Connect with us

National

മലേഷ്യന്‍ വിമാനത്തിന്റെ സാറ്റലൈറ്റ് ചിത്രവുമായി അനൂപ്

Published

|

Last Updated

ഹൈദരാബാദ്: കാണാതായ മലേഷ്യന്‍ വിമാനത്തിന്റെതെന്ന അവകാശവാദവുമായി ഹൈദരാബാദുകാരനായ എ ടി അനലിസ്റ്റ് ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടു. 29കാരനായ അനൂപാണ് ഡിജിറ്റല്‍ ഗ്ലോബ് സാറ്റലൈറ്റ് ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടത്. വിമാനം കാണാതായ മാര്‍ച്ച് എട്ടിന് ആന്‍ഡമാന്‍ ദ്വീപിന് മുകളിലൂടെ ഒരു വിമാനം താഴ്ന്ന് പറക്കുന്നതാണ് ചിത്രത്തിലുള്ളത്. വിമാനത്തിന്റെ നിറവും പറക്കുന്ന സമയവും എല്ലാം കണക്കുകൂട്ടിയതില്‍ നിന്ന് ഇത് മലേഷ്യന്‍ വിമാനം തന്നെയാണെന്ന് അനൂപ് ഉറപ്പിച്ച് പറയുന്നു.

ആന്‍ഡമാനിലെ ശിബ്പൂര്‍ എയര്‍സ്ട്രിപ്പിന് സമിപത്തെ വനത്തിന് മുകളില്‍ നിന്ന് എടുത്താണ് ഈ ചിത്രം. സൈനിക ആവശ്യത്തിന് മാത്രമായാണ് ഈ എയര്‍സ്ട്രിപ്പ് ഉപയോഗിച്ച് വരുന്നത്. സിവിലിയന്‍ വിമാനങ്ങള്‍ക്ക് ഈ മേഖലയിലേക്ക് പ്രവേശനമില്ല.

ലോകത്തിന്റെ വിവിധ ഭഗങ്ങളില്‍ നിന്ന് നിരവധി പേര്‍ മലേഷ്യന്‍ വിമാനത്തിനായി സാറ്റലൈറ്റ് ചിത്രങ്ങള്‍ പരതുന്ന ക്രൌഡ് സോഴ്‌സിംഗ് പദ്ധതിയില്‍ ചേര്‍ന്നിട്ടുണ്ട്.

 

Latest