വയനാട്ടില്‍ വീണ്ടും കാട്ടുതീ

Posted on: March 19, 2014 2:08 pm | Last updated: March 19, 2014 at 11:07 pm
SHARE

Fire wayanduകല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കാട്ടുതീ പടര്‍ന്നു പിടിച്ചു. തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിന് സമീപം തിരുനെല്ലി കോട്ടിയൂര്‍ ആദിവാസി കോളനിക്ക് സമീപമാണ് തീ പടര്‍ന്നത്. തീയണക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. വയനാട്ടില്‍ ഞായറാഴ്ചയാണ് കാട്ടുതീ കാരണം വന്‍ തോതില്‍ മരങ്ങളും വന്യജീവികളും അഗ്നിക്കിരയായത്. വനംവകുപ്പിന്റെ പ്രാഥമികാന്വേഷണത്തില്‍ സ്വാഭാവികമായ തീ അല്ല എന്നും ബാഹ്യശക്തികള്‍ കാടിന് തീവെച്ചതാണെന്നുമുള്ള നിഗമനത്തിലെത്തിയിരുന്നു. വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഗ്നിക്കിരയായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനിരിക്കെയാണ് വീണ്ടും തീപ്പിടിച്ചത്.