Connect with us

Kerala

അഭയകേസ്: തെളിവ് നശിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി: അഭയകേസില്‍ തെളിവ് നശിപ്പിച്ചെന്ന ആരോപണത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ഹൈക്കോടതിയുടെ ഉത്തരവ്.സി ബി ഐ ആണ് കേസില്‍ പുനരന്വേഷണം നടത്തുക.കേസിലെ സുപ്രധാന തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നശിപ്പിച്ചെന്ന് കാട്ടി ജോമോന്‍ പുത്തന്‍പുരക്കല്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്.

1992 മാര്‍ച്ച് 27ന് പുലര്‍ച്ചെയാണ് കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റില്‍ സിസ്റ്റര്‍ കൊല്ലപ്പെടുന്നത്. ബി സി എം കോളേജില്‍ പ്രീ ഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന അഭയയുടെ ജഡം കോണ്‍വെന്റിലെ അടുക്കളക്കടുത്തുള്ള കിണറ്റിലാണ് കണ്ടെത്തിയത്.

ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നിട് സി ബി ഐക്ക് വിടുകയായിരുന്നു. ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ അഭയക്കേസിലെ പ്രധാനപ്രതികളായി സി ബി ഐ കണ്ടെത്തിയിരുന്നു.

Latest