അഡ്വാനി ഭോപ്പാലില്‍ മല്‍സരിച്ചേക്കും; അമിത് ഷാ ഗാന്ധിനഗറില്‍

Posted on: March 19, 2014 12:58 pm | Last updated: March 19, 2014 at 11:07 pm
SHARE

Advani, national opposition leader and member of the Indian parliament, speaks to newsmen in New Delhi.ന്യൂഡല്‍ഹി: ബി ജെ പിയുടെ മുതിര്‍ന്ന നേതാവ് എല്‍ കെ അഡ്വാനി ഭോപ്പാലില്‍ നിന്ന് ജനവിധി തേടിയേക്കുമെന്ന് സൂചന. ഇതുസംബന്ധിച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി പ്രിഥിരാജ് ചൗഹാന്‍ അഡ്വാനിയുമായി ഫോണില്‍ സംസാരിച്ചു. അഡ്വാനിക്ക് സ്വാഗതമോതിക്കൊണ്ട് ഭോപ്പാലില്‍ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതേസമയം അഡ്വാനി സ്ഥിരമായി മല്‍സരിച്ചിരുന്ന ഗാന്ധിനഗര്‍ മണ്ഡലത്തില്‍ മോഡിയുടെ വിശ്വസ്തനായ അമിത് ഷാ ആണ് ജനവിധി തേടുന്നത്.