Connect with us

International

വാഷിംഗ്ടണിലെ എംബസി അടച്ചുപൂട്ടാന്‍ സിറിയക്ക് അമേരിക്കയുടെ നിര്‍ദേശം

Published

|

Last Updated

വാഷിംഗ്ടണ്‍: വാഷിംഗ്ടണിലുള്ള സിറിയന്‍ എംബസിയും മറ്റ് കോണ്‍സുലേറ്റ് ഓഫീസുകളും അടച്ചു പൂട്ടാന്‍ അമേരിക്ക സിറിയയോടു ആവശ്യപ്പെട്ടു. എംബസിയിലെ യു എസ് പൗരന്‍മാരല്ലാത്ത ജീവനക്കാരോടു രാജ്യം വിടാനും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പെര്‍മനന്റ് റെസിഡന്‍സി ലഭിച്ച സിറിയന്‍ പൗരന്‍മാര്‍ക്ക് അമേരിക്കയില്‍ തുടരാം. സിറിയയുമായുള്ള നയതന്ത്രബന്ധങ്ങള്‍ അവസാനിപ്പിച്ചതോടെ യു എസില്‍ സിറിയന്‍ എംബസിയും കോണ്‍സുലേറ്റ് പ്രവര്‍ത്തിക്കുന്നത് രാജ്യത്തെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് എംബസി അടച്ചുപൂട്ടി രാജ്യം വിടാന്‍ അമേരിക്ക നിര്‍ദേശിച്ചത്.

സിറിയന്‍ പ്രശ്‌നം പരിഹരിക്കുന്നതിനായി വന്‍ശക്തി രാഷ്ട്രങ്ങള്‍ മുന്‍കൈ എടുത്ത് ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ സിറിയന്‍ ഭരണകൂടത്തിന്റെ കടുംപിടുത്തം മൂലം ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് സിറിയക്കെതിരെ ശക്തമായ നടപടികളുമായി നീങ്ങാന്‍ അമേരിക്ക തീരുമാനിച്ചിരിക്കുന്നത്.