ആലപ്പുഴയില്‍ മഹല്ല് പ്രസിഡന്റിനെ അറസ്റ്റ് ചെയ്തതിനെതിരെ സ്റ്റേഷന്‍ ഉപരോധിച്ചു

Posted on: March 19, 2014 10:16 am | Last updated: March 19, 2014 at 11:07 pm
SHARE

G-Sudhakaran

ആലപ്പുഴ: ആലപ്പുഴയില്‍ മഹല്ല് പ്രസിഡന്റിനെ രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരെ ജി സുധാകന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ ആലപ്പുഴ സൗത്ത് പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. ആലപ്പുഴ ടൗണിലെ അല്‍ ഇര്‍ഷാദ് മഹല്ല് കമ്മിറ്റി പ്രസിഡന്റായ മുഹമ്മദലിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഒരു കേസില്‍ കോടതിയില്‍ നിന്ന് വാറണ്ട് വന്നതിനെ തുടര്‍ന്നാണ് രാത്രി തന്നെ അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ രാഷ്ട്രീയ വിരോധം തീര്‍ക്കുന്നതിനായാണ് രാത്രി അതിക്രമിച്ചു കയറി അറസ്റ്റ് ചെയ്തതെന്നാണ് ജി സുധാകരന്‍ എം എല്‍ എ ആരോപിക്കുന്നത്. പ്രസിഡന്റിനെ വിട്ടയക്കുക, എസ് ഐയെ സസ്‌പെന്റ് ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചത്. സംഭവം അന്വേഷിക്കാന്‍ ഡി വൈ എസ് പിയെ ചുമതലപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.