ശശി തരൂരിനെതിരായ പരാമര്‍ശം: എം വിജയകുമാറിന് നോട്ടീസ്

Posted on: March 19, 2014 10:08 am | Last updated: March 19, 2014 at 11:07 pm
SHARE

m vijayakumar

തിരുവനന്തപുരം: ശശി തരൂരിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ സി പി എം നേതാവ് എം വിജയകുമാറിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. വരണാധികാരി കൂടിയായ ജില്ലാകളക്ടറാണ് നോട്ടീസ് നല്‍കിയത്. ശശി തരൂര്‍ സ്ത്രീപീഡനത്തില്‍ പി എച്ച് ഡി എടുത്തിട്ടുള്ള ആളാണ് ശശി തരൂര്‍ എന്നായിരുന്നു വിജയകുമാറിന്റെ പരാമര്‍ശം. ചൊവ്വാഴ്ച്ച നടന്ന തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലാണ് വിജയകുമാര്‍ വിവാദ പരാമര്‍ശം നടത്തിയത്. ബി ജെ പി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിനെതിരെയും വിജയകുമാര്‍ രൂക്ഷമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിരുന്നു.

ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെ തരൂരിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ വി എസ് സുനില്‍കുമാര്‍ എം എല്‍ എക്കും കമ്മീഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടായിരുന്നു സുനില്‍ കുമാറിന്റെ പരാമര്‍ശം.

എത്രയും വേഗം മറുപടി നല്‍കണം എന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മറുപടി ലഭിച്ചതിന് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക സമിതി വിഷയം പരിശോധിക്കും. അതിന് ശേഷമായിരിക്കും നടപടിയെടുക്കുന്നതിനെ കുറിച്ച് തീരുമാനമുണ്ടാവുക.