എസ് എം എ പത്താം വാര്‍ഷികം: മേഖലാ സമ്മേളനങ്ങള്‍ നാളെ തുടങ്ങും

Posted on: March 18, 2014 11:45 pm | Last updated: March 18, 2014 at 11:45 pm
SHARE

കോഴിക്കോട്: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) പത്താം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തുന്ന മേഖലാ സമ്മേളനങ്ങള്‍ നാളെ തുടങ്ങും. ‘മഹല്ല് നന്മയിലേക്ക്’ എന്ന പ്രമേയത്തിലാണ് സമ്മേളനങ്ങള്‍ നടക്കുന്നത്
നാളെ രാവിലെ 10 മണിക്ക് തിരുവനന്തപുരം കല്ലമ്പലം സുന്നി സെന്ററിലും വൈകുന്നേരം നാല് മണിക്ക് കൊല്ലം ഖാദിസിയ്യയിലും മേഖലാ സമ്മേളനങ്ങള്‍ നടക്കും. സയ്യിദ് പി എം എസ് തങ്ങള്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, പ്രൊഫ. കെ എം എ റഹീം സംബന്ധിക്കും.
മഹല്ല്, സ്ഥാപന സെക്രട്ടറിമാര്‍ക്കുള്ള സമഗ്ര പരിശീലനം സമ്മേളനത്തില്‍ തുടങ്ങും. മഹല്ലിന്റെ സാമ്പത്തിക ഭദ്രതക്ക് ഊന്നല്‍ നല്‍കി പലിശ മുക്ത സാമ്പത്തിക ക്രമത്തിന് നേതൃത്വം നല്‍കുകയും മഹല്ലുകള്‍ക്ക് നിരന്തരമായ മോണിറ്ററിംഗ് സംവിധാനമൊരുക്കുകയും ചെയ്യും. ‘മദ്‌റസാ ദിന’ത്തില്‍ സ്വരൂപിച്ച ഫണ്ടുകള്‍ മേഖലാ സമ്മേളനങ്ങളില്‍ വെച്ച് സംസ്ഥാന നേതാക്കള്‍ ഏറ്റുവാങ്ങും. മേഖലാ സമ്മേളനങ്ങളുടെ തീയതിയും സ്ഥലവും സമയവും താഴെ
ഈ മാസം 21: കായംകുളം (2.00 മണി), ആലപ്പുഴ (5.00 ), 22: പത്തനംതിട്ട (10.00), കോട്ടയം (2.00), 23: തൊടുപുഴ അല്‍ഫത്ഹ് (2.00), കളമശ്ശേരി (2.00), 24: കൊച്ചി (10.00), ആലുവ (2.00), 25: കൈപ്പമംഗലം (9.00), തൃശൂര്‍ (11.00), ചാവക്കാട് (2.00), വെട്ടിക്കാട്ടിരി (3.00), 26: ആലത്തൂര്‍ (10.00), പാലക്കാട് (11.00), കൊല്ലങ്കോട് (3.00), 27: മണ്ണാര്‍ക്കാട് (10.00), കോങ്ങാട് (11.00), ചെര്‍പ്പുളശ്ശേരി (3.00), 28: പെരിന്തല്‍മണ്ണ (2.00), മലപ്പുറം(4.00), 29: കോട്ടക്കല്‍ (10.00), വെട്ടിച്ചിറ (11.00), പൊന്നാനി (3.00), തിരൂര്‍ (7.00), 30: താനൂര്‍ (10.00), പരപ്പനങ്ങാടി (11.00), കൊളപ്പുറം (3.00), കൊണ്ടോട്ടി (4.30), 31: പുളിക്കല്‍ (10.00), മഞ്ചേരി (11.00), അരീക്കോട് (2.00), നിലമ്പൂര്‍ (4.00), എടക്കര (7.00), ഏപ്രില്‍ 1: ഫറോക്ക് (10.00), മാവൂര്‍ (11.00), കോഴിക്കോട് (3.00), 2: നരിക്കുനി (10.00), ബാലുശ്ശേരി (11.00), ഓമശ്ശേരി (2.00), താമരശ്ശേരി (3.00), മുക്കം (7.00), 3: പയ്യോളി (10.00), കുറ്റിയാടി (2.00), 4: മാനന്തവാടി (3.00), കല്‍പ്പറ്റ (3.00), പനമരം (3.00), 5: പാനൂര്‍ (9.00), തലശ്ശേരി (12.00), മട്ടന്നൂര്‍ (3.00), കണ്ണൂര്‍ (5.00), തളിപ്പറമ്പ് (5.00), 6: തൃക്കരിപ്പൂര്‍ (10.00), കാസര്‍കോട് (2.00), കുമ്പള (5.00), 7: ഗൂഡല്ലൂര്‍ (4.00)