Connect with us

Gulf

ദുബൈയില്‍ ഉദ്യാന മത്സരം നടത്തും

Published

|

Last Updated

ദുബൈ: ഉദ്യാനങ്ങള്‍ രൂപകല്‍പന ചെയ്തു കൊണ്ടുള്ള മത്സരത്തിന് അരങ്ങൊരുങ്ങുന്നു. ദുബൈയുടെ ഉദ്യാന ചാരുതകള്‍ ലോകത്തിന് കാണിച്ചു കൊടുക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകരായ പ്യൂര്‍ലൈഫ് ഇവന്റ്‌സ്, കോണ്‍ഫറന്‍സ് ആന്റ് എക്‌സിബിഷന്‍സ് അധികൃതര്‍ അറിയിച്ചു. ഡൗണ്‍ടൗണ്‍ ദുബൈയില്‍ ഏപ്രില്‍ മൂന്നു മുതല്‍ ആറു വരെയാണ് പ്രദര്‍ശനം.
ആദ്യമായാണ് ഇത്തരമൊരു മത്സരം ദുബൈയില്‍ നടക്കുന്നതെന്ന് ഡയറക്ടര്‍ നദീം അബ്ബാസ് പറഞ്ഞു.
മിറാക് ഇറിഗേഷന്‍ ആന്റ് ലാന്‍ഡ് സ്‌കേപിംഗ്, ടോസ്‌കാന, ജെന്നിഫഌവേര്‍സ് തുടങ്ങിയ കമ്പനികള്‍ പങ്കെടുക്കും. ലോക്‌രിത് ഗാര്‍ഡന്‍ വില്ലേജ്, ഗ്രാന്റ് ഫ്‌ളോറ അറീനാ സ്റ്റാള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കപ്പെടും. 20,000 ഓളം സന്ദര്‍ശകരെത്തും. സന്ദര്‍ശകര്‍ക്ക് മികച്ച ഉദ്യാന രൂപകല്‍പനകള്‍ ചൂണ്ടിക്കാട്ടാം. ചെല്‍സി ഫഌവര്‍ഷോ, ഫ്രഞ്ച് ഗാര്‍ഡണ്‍ ഷോ എന്നിവയുടെ ചുവടുപിടിച്ചാണ് ദുബൈയിലെ മത്സരം. ഉദ്യാനവല്‍കരണത്തിന് ജനങ്ങളെ പ്രേരിപ്പിക്കുക ലക്ഷ്യമാണെന്നും നദീം പറഞ്ഞു.

Latest