മിനി ട്രൈലറുകള്‍ക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Posted on: March 18, 2014 8:35 pm | Last updated: March 18, 2014 at 8:35 pm
SHARE

mini trilerദുബൈ: യാത്രക്കാരുടെ ലഗേജുകളും മറ്റും കയറ്റി യാത്രാ വാനിന്റെ പിന്നില്‍ ഘടിപ്പിച്ച് ഉപയോഗിക്കുന്ന മിനി ട്രൈലറുകള്‍ക്ക് രജിസ്‌ട്രേഷനും നമ്പര്‍ പ്ലൈറ്റും നിര്‍ബന്ധമാകുന്നു. ആര്‍ ടി എക്ക് കീഴിലുള്ള ലൈസന്‍സിംഗ് വിഭാഗമാണ് പുതിയ നീക്കം തുടങ്ങിയത്. ദുബൈ നിരത്തുകളിലെ സുരക്ഷയാണ് ഇതിനു പിന്നിലെ ലക്ഷ്യമെന്ന് അധികൃതര്‍.
ഹോട്ടലുകളും മറ്റു വിനോദ സഞ്ചാര സേവന സ്ഥാപനങ്ങളുമാണ് ഇവ ഉപയോഗിക്കുന്നത്. വിനോദ സഞ്ചാരികളുടെ ബാഗുകളും ആവശ്യമായ ഭക്ഷണ സാധനങ്ങളും മറ്റും കയറ്റി യാത്രാ വാഹനത്തിനു പിന്നില്‍ ഘടിപ്പിച്ചാണ് ഇത് നിരത്തിലിറക്കാറുള്ളത്.
എമിറേറ്റ്‌സ് എയര്‍ലൈന്‍ കമ്പനിയുടെ ഇത്തരത്തിലുള്ള 61 മിനി ട്രൈലറുകള്‍ക്ക് ആര്‍ ടി എ ലൈസന്‍സ് നല്‍കി. മിനി ട്രൈലറുകളുടെ ഉടമകള്‍ ആര്‍ ടി എ യുടെ ലൈസന്‍സിംഗ് വിഭാഗവുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.