മത്ര, റൂവി പ്രദേശങ്ങളില്‍ വെള്ളിയാഴ്ച വെള്ളം മുടങ്ങും

Posted on: March 18, 2014 8:26 pm | Last updated: March 18, 2014 at 8:26 pm
SHARE

water-conservationമസ്‌കത്ത്: പൈപ്പ്‌ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനെത്തുടര്‍ന്ന് റൂവി, മത്ര, ബൈത്ത് അല്‍ ഫലജ്, സി ബി ഡി, റൂവി സൂഖ് എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച പകല്‍ ജലവിതരണം മുടങ്ങുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അറിയിച്ചു.
സീബ് വിലായത്തിലെ നോല്‍ത്ത് അല്‍ മനോമ പ്രദേശത്തും വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ ജലിവതരണം തടസപ്പെടും. ഈ പ്രദേശങ്ങളിലെ താമസക്കാരും സ്ഥാപനങ്ങളും ആവശ്യമായ മുന്‍കരുതല്‍ നടപികള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിപ്പില്‍ പറഞ്ഞു.