ഭക്ഷ്യ സുരക്ഷക്ക് വോട്ടു കൊടുക്കണം: അബ്ദുല്ല മാസ്റ്റര്‍

Posted on: March 18, 2014 7:32 pm | Last updated: March 18, 2014 at 8:03 pm
SHARE

വരുന്ന തിരഞ്ഞെടുപ്പില്‍ യു പി എ സര്‍ക്കാറിനെ അധികാരത്തിലെത്തിക്കാന്‍ വോട്ടര്‍മാരുടെ മുന്നില്‍ ഒരുപാട് കാരണങ്ങളുണ്ട്.
ചരിത്രത്തില്‍ തങ്ക ലിപികളാല്‍ രേഖപ്പെടുത്തേണ്ട ഭക്ഷ്യസുരക്ഷാ നിയമം രാജ്യവ്യാപകമായി നടപ്പിലാക്കിയ തൊഴിലുറപ്പു പദ്ധതി, ന്യൂനപക്ഷങ്ങളുടെ സുരക്ഷിതത്വുവും അഭിവൃദ്ധിയും ലക്ഷ്യംവെച്ചുള്ള സച്ചാര്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയത് തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ യു പി എ സര്‍ക്കാറിന്റെതായി എടുത്തു പറയാനുണ്ട്.
ഒറ്റപ്പെട്ട അഴിമതിയും പക്ഷപാതിത്തവും നടന്നിട്ടുണ്ടെങ്കില്‍ ത്‌നെ കാരണക്കാരായവരെ എവര്‍ എത്ര ഉന്നതരായാരിന്നുട്ടും അറസ്റ്റു ചെയ്തു തീഹാര്‍ ജയിലിലേക്കയക്കാന്‍ സര്‍ക്കാര്‍ തന്റേടം കാണിച്ചു. യു പി എയുട തിരിച്ചു വരവിന്, മത്സരിക്കാന്‍ മണ്ഡലം കിട്ടാത്ത മോഡിയേക്കാള്‍ തടസം നില്‍ക്കുന്നത് പേരില്‍ മാത്രം നില്‍ക്കുന്ന മൂന്നാം മുന്നണിയാണ് എന്നു മനസസിലാക്കി വേണം മലയാളികള്‍ തങ്ങളുടെ വോട്ടു രേഖപ്പെടുത്താന്‍.