മഴ മാറി നിന്നു; റോഡുകള്‍ നന്നാക്കുത്തുടങ്ങി

Posted on: March 18, 2014 7:45 pm | Last updated: March 18, 2014 at 7:56 pm
SHARE

മസ്‌കത്ത്: കഴിഞ്ഞ മൂന്ന ദിവസങ്ങളിലായി പെയ്ത മഴ ഇന്നലെയോടെ ശമിച്ചു. ദോഫാര്‍ ഒഴികെയുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമാന്യം ഭേദപ്പെട്ട മഴ ലഭിച്ചിരുന്നു. വാദികളില്‍ ഒലിച്ചു പോയും അപകടത്തില്‍ പെട്ടും ആറു പേരാണ് രാജ്യവ്യാപകമായി മരണപ്പെട്ടത്.
മഴ മാറിയതോടെ ഇന്നലെ നഗരസഭകളുടെ ആഭിമുഖ്യത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കുന്നതിനും വെള്ളം വറ്റിക്കുന്നതിനുമാണ് നഗരസഭകള്‍ ദ്രുതഗതിയില്‍ പ്രവര്‍ത്തനം നടത്തി വരുന്നത്. സിവില്‍ ഡിഫന്‍സ് വിഭാഗവും നാട്ടുകാരും പലയിടങ്ങളിലും പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേര്‍ന്നു. മഴയില്‍ വീണ മരങ്ങള്‍ വെട്ടി മാറ്റി തകര്‍ന്ന റോഡുകള്‍ നന്നാക്കി വരുന്നു.