നാവികരുടെ മോചനത്തിന് ഇറ്റലി യു എന്‍ സഹായം അഭ്യര്‍ത്ഥിച്ചു

Posted on: March 18, 2014 3:55 pm | Last updated: March 18, 2014 at 7:47 pm
SHARE

italian-marines-fishermen-kയു എന്‍: കടല്‍ക്കൊലക്കേസില്‍ വിചാരണ നേരിടുന്ന ഇറ്റാലിയന്‍ നാവികരുടെ മോചനത്തിനായി ഇറ്റലി ഐക്യരാഷ്ട്രസഭയുടെ സഹായം തേടി. നാവികരെ ഇന്ത്യയില്‍ നിന്നും ഉടന്‍ വിട്ടുകിട്ടണമെന്നും അവരെ ഇറ്റലിയില്‍ വിചാരണ ചെയ്യാന്‍ തയ്യാറാണെന്നും ഇറ്റാലിയന്‍ ആഭ്യന്തരമന്ത്രി ആഞ്ചലിനോ അല്‍ഫാനോ പറഞ്ഞു. നാവികരുടെ മോചനത്തിനായി അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, നാറ്റോ എന്നിവരുടെ സഹായം ലഭിക്കാന്‍ ഇറ്റലി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

2012 ഫെബ്രുവരിയിലാണ് ഇറ്റാലിയന്‍ കപ്പലായ എന്റിക ലെക്‌സിയില്‍ നിന്നും വെടിയേറ്റ് മലയാളികളായ രണ്ട് മീന്‍പിടുത്തക്കാര്‍ മരണപ്പെട്ടത്.