വരാണസിയില്‍ മോഡിയെ തോല്‍പ്പിക്കുമെന്ന് കെജ്‌രിവാള്‍

Posted on: March 18, 2014 6:01 pm | Last updated: March 18, 2014 at 11:53 pm
SHARE

modi and kejriwalന്യൂഡല്‍ഹി: വാരാണസി മണ്ഡലത്തില്‍ ബി ജെ പിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിയെ തോല്‍പ്പിക്കുമെന്നും മോഡിക്കെതിരെയുള്ള മത്സരം പ്രതീകാത്മകമല്ലെന്നും എ എ പി നേതാവ് അരവിന്ദ് കെജ്‌രിവാള്‍.

ഞായറാഴ്ചയാണ് വരാണസിയില്‍ മോഡിക്കെതിരെ മത്സരിക്കാന്‍ താന്‍ തയ്യാറാണെന്ന് കെജ് രിവാള്‍ പറഞ്ഞത്. മണ്ഡലത്തിലെ ജനങ്ങളുടെ അഭിപ്രായമറിഞ്ഞ് തീരുമാനമെടുക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു.