കസ്തൂരിരംഗന്‍: കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു

Posted on: March 18, 2014 3:34 pm | Last updated: March 18, 2014 at 9:46 pm
SHARE

Western-Ghats-3

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ വിജ്ഞാപനത്തിന്റെ കരട് പ്രസിദ്ധീകരിച്ചു. 112 പേജുള്ള വിജ്ഞാപനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് പ്രസിദ്ധീകരിച്ചത്. 3114 സ്‌ക്വയര്‍ കിലോമീറ്റര്‍ പ്രദേശത്തെ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ നിന്നും ഒഴിവാക്കി. വിഷയത്തില്‍ പൊതുജനങ്ങള്‍ക്ക് 60 ദിവസത്തിനകം അഭിപ്രായം അറിയിക്കാം. കേരളത്തിന്റെ മുഴുവന്‍ ആവശ്യങ്ങളും പരിഗണിച്ചാണ് കരട് പുറത്തിറക്കിയിരിക്കുന്നത്.

കഴിഞ്ഞയാഴ്ചയാണ് കരടിന് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചത്. എന്നാല്‍ അന്തിമ റിപ്പോര്‍ട്ട് തെരെഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമേ പുറത്തിറക്കാവൂ എന്നാണ് കമ്മീഷന്റെ നിര്‍ദേശം.

 

കരട് വിജ്ഞാപനത്തിന്റെ പൂര്‍ണരൂപം ഇവിടെ വായിക്കാം