ക്രിമിയക്ക് റഷ്യ പ്രത്യേക രാജ്യപദവി നല്‍കി

Posted on: March 18, 2014 9:32 am | Last updated: March 18, 2014 at 3:12 pm
SHARE

Vladimir-Putin_4മോസ്‌കോ: റഷ്യയുടെ ഭാഗമാവാനുള്ള ഉക്രൈന്‍ പ്രവിശ്യയായ ക്രിമിയയുടെ തീരുമാനത്തിന് പിന്നാലെ റഷ്യ ക്രിമിയയെ രാജ്യത്തിന്റെ ഭാഗമായി അംഗീകരിച്ചു. ഇതുസംബന്ധിച്ച ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുടിന്‍ ഒപ്പുവെച്ചു. ക്രിമിയന്‍ നഗരമായ സെവസ്‌റ്റോപോളിന് പ്രത്യേക പരിഗണന നല്‍കാനും തീരുമാനമായി. ഞായറാഴ്ചയാണ് ക്രിമിയയില്‍ ഹിതപരിശോധന നടന്നത്.