ഇരു വൃക്കകളും തകരാറിലായ യുവാവ് കാരുണ്യം തേടുന്നു

Posted on: March 18, 2014 12:51 pm | Last updated: March 18, 2014 at 12:51 pm
SHARE

04മലപ്പുറം: ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സക്ക് വഴിയില്ലാതെ ബുദ്ധിമുട്ടുന്നു. പട്ടര്‍കടവ് സ്വദേശി പി കെ ഇസ്മാഈലി (46)ന്റെ വൃക്കകളുടെ പ്രവര്‍ത്തനമാണ് തകരാറിലായിരിക്കുന്നത്.
ഡയാലിസിസിന് വിധേയമായികൊണ്ടിരിക്കുന്ന ഇദ്ദേഹത്തിന് ശസ്ത്രക്രിയ നടത്താനും മരുന്നുകള്‍ക്കുമെല്ലാമായി 25 ലക്ഷം രൂപയെങ്കിലും ചെലവ് വരും. എന്നാല്‍ ഇത്രയും പണം കണ്ടെത്താന്‍ ഇദ്ദേഹത്തിനോ കുടുംബത്തിനോ സാധിക്കാതെ വന്നതോടെ നാട്ടുകാര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ രക്ഷാധികാരിയും പി കെ അയമു ഹാജി കണ്‍വീനറുമായുള്ള ചികിത്സാ സഹായ സമിതി രൂപവത്കരിച്ചിരിക്കുകയാണ്. സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് മലപ്പുറം സര്‍വീസ് സഹകരണ ബേങ്കിന്റെ പാണക്കാട് ബ്രാഞ്ചില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. സുമനസുകളുടെ സഹായങ്ങള്‍ 4396 എന്ന അക്കൗണ്ട് നമ്പറില്‍ എത്തിക്കണം.