മലേഷ്യന്‍ വിമാനത്തിന്റെ തിരോധാനം: പൈലറ്റിന്റെ ആത്മഹത്യയോ?

Posted on: March 18, 2014 12:26 pm | Last updated: March 18, 2014 at 12:26 pm
SHARE

malasian airlinesക്വാലാലംപൂര്‍: മലേഷ്യന്‍ വിമാനത്തിന്റെ തിരോധാനത്തെച്ചൊല്ലി വീണ്ടും ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍. വിമാനത്തിലെ പൈലറ്റോ ഫസ്റ്റ് ഓഫീസറോ ആത്മഹത്യ ചെയ്തതാകാം അപകടത്തിന് കാരണമെന്ന് കാണാതായ വിമാനത്തിന്റെ ചീഫ് എക്‌സിക്യുട്ടീവിന്റെ വെളിപ്പെടുത്തല്‍. ഈ സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് അദ്ദേഹം പറയുന്നത്.

കഴിഞ്ഞ എട്ടിന് കാണാതായ വിമാനത്തിനായി പത്ത് ദിവസമായി തിരച്ചില്‍ തുടരുകയാണെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. അതിനിടെ, അന്വേഷണത്തോട് മലേഷ്യ ആത്മാര്‍ഥത കാണിക്കുന്നില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. പല വിവരങ്ങളും മലേഷ്യ കൃത്യമായി വെളിപ്പെടുത്താത്തത് വിമാനറാഞ്ചല്‍ ഒത്തുകളിയാണോ എന്ന സംശയവും ഉയര്‍ത്തുന്നു.