നഗ്ന ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടല്‍; പ്രതി അറസ്റ്റില്‍

Posted on: March 18, 2014 12:09 pm | Last updated: March 18, 2014 at 12:09 pm
SHARE

തൃശൂര്‍: നഗ്ന ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. പുറനാട്ടുകര മാനിടം റോഡില്‍ പാണേങ്ങാടന്‍ ഡാനിയേല്‍ ( 46) ആണ് അറസ്റ്റിലായത്. 2009 ലാണ് കേസിനാസ്പദമായ സംഭവം.
പൂത്തോള്‍ പോട്ടയില്‍ ലൈനില്‍ വാടകക്ക് താമസിച്ചിരുന്ന പ്രതിയുടെ വീട്ടിലേക്ക് പൂത്തോള്‍ സ്വദേശിയായ സുഹൃത്തിനെ വിളിച്ചു വരുത്തുകയും ഒരു സ്ത്രീയുമായുള്ള നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി നെറ്റിലും മാധ്യമങ്ങളിലും കൊടുക്കുമെന്ന് പറഞ്ഞ് പത്ത് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. അരങ്ങത്ത് ഡാനിയേല്‍ എന്ന പേരിലായിരുന്നു ഇയാള്‍ വാടകവീട്ടില്‍ കഴിഞ്ഞിരുന്നത്. കേസ് ആയതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയി.
2010ല്‍ തൃശൂര്‍ ജെ എഫ് സി എം രണ്ട് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. വിലാസത്തിലുള്ള വൈരുദ്ധ്യം കാരണം പ്രതിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. മൊബൈല്‍ ഫോണ്‍ നമ്പര്‍ കണ്ടെത്തുകയും സൈബര്‍ സെല്ലിന്റെ സഹായത്തോടെ ബംഗളൂരുവില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.