Connect with us

Kerala

ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി വേണ്ട: കേരളം

Published

|

Last Updated

തിരുവനന്തപുരം: ക്വാറികള്‍ക്ക് പാരിസ്ഥിതികാമുമതി വേണ്ടെന്ന ുത്തരവില്‍ ഉറച്ച് കേരളം. ഇക്കാര്യം ഹരിത ട്രിബൂണലില്‍ സത്യവാങ്മൂലം നല്‍കും. അടിയന്തര സാഹചര്യം പരിഗണിച്ചാണ് ഉത്തരവെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നു.

കെട്ടിട നിര്‍മ്മാണത്തിന്റെ അസംസ്‌കൃത വസ്തുക്കള്‍ക്ക് കടുത്ത ക്ഷാമമാണ്. വ്യവസായ വകുപ്പ് ഇറക്കിയ ഉത്തരവില്‍ പിഴവുകളില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അഞ്ച് ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി വേണ്ടെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ ഇറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്. ഇതേസമയം ക്വാറികള്‍ക്ക് പാരിസ്ഥികാനുമതി വേണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അനുമതി കിട്ടുന്നതുവരെ ക്വാറികള്‍ അടച്ചുപൂട്ടണമെന്നില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ 123 പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ക്വാറികള്‍ അനുവദിക്കില്ല. ക്വാറികള്‍ക്ക് പാരിസ്ഥിതിക അനുമതി വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ നേരത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. കേരളത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന 3,000ത്തോളം ക്വാറികള്‍ ഉണ്ടെന്നാണ് വിവരം.

Latest