മഹേലയും ടി20 നിര്‍ത്തുന്നു

Posted on: March 18, 2014 5:54 am | Last updated: March 18, 2014 at 7:55 am
SHARE

mahela_jayawardeneധാക്ക: കുമാര സങ്കക്കാരക്ക് പിന്നാലെ മഹേലജയവര്‍ധനെയും രാജ്യാന്തര ട്വന്റി 20യില്‍ നിന്ന് വിരമിക്കുന്നു. ശ്രീലങ്കന്‍ താരങ്ങള്‍ ബംഗ്ലാദേശില്‍ നടക്കുന്ന ലോകകപ്പോടെ ഇരുപതോവര്‍ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കും.
ട്വിറ്ററിലൂടെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ സി സി) ആണ് ജയവര്‍ധനെയുടെ വിമരിക്കല്‍ തീരുമാനം അറിയിച്ചത്. എല്ലാ ഫോര്‍മാറ്റിലെയും കളി നന്നായി ആസ്വദിച്ചു. യുവതാരങ്ങള്‍ അവസരത്തിനായി കാത്തുനില്‍ക്കുകയാണ്. ഇനിയും തുടരുന്നതില്‍ അര്‍ഥമില്ല – ജയവര്‍ധനെ പറഞ്ഞു. നാല് ടി 20 ലോകകപ്പിലും കളിച്ച ജയവര്‍ധനെ അവസാന എഡിഷനില്‍ ശ്രീലങ്ക ഫൈനലില്‍ തോല്‍ക്കുമ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനത്തായിരുന്നു. 49 ടി20 മത്സരങ്ങളില്‍ 31.78 ശരാശരിയില്‍ 1335 റണ്‍സ്. 134.17 ആണ് സ്‌ട്രൈക്ക് റേറ്റ്.
ഗയാനയില്‍ സിംബാബ്‌വെക്കെതിരെ 2010 ല്‍ നേടിയ സെഞ്ച്വറി (100)യാണ് ഉയര്‍ന്ന സ്‌കോര്‍. എട്ട് അര്‍ധസെഞ്ച്വറികളും നേടി.