ശിവസേന മതിയായി; സേവനം എന്‍ സി പിക്ക്‌

    Posted on: March 18, 2014 1:14 am | Last updated: March 18, 2014 at 1:14 am
    SHARE

    മുംബൈ: ലജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് സീറ്റ് നിഷേധിച്ചതോടെ ശിവസേനാ വക്താവ് എന്‍ സി പിയിലേക്ക്. മുതിര്‍ന്ന നേതാവും പാര്‍ട്ടി വക്താവുമായ രാഹുല്‍ നര്‍വേക്കര്‍ ആണ് എന്‍ സി പിയിലേക്ക് ചേക്കേറിയത്. ലജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് സീറ്റ് നല്‍കിയിരുന്നുവെങ്കിലും പാര്‍ട്ടി നേതൃത്വം അത് റദ്ദാക്കുകയായിരുന്നു. പൂനെയിലെ മാവല്‍ മണ്ഡലത്തില്‍ നിന്ന് നര്‍വേക്കര്‍ എന്‍ സി പി സ്ഥാനാര്‍ഥിയായി ലഇത്തവണ മത്സരിച്ചേക്കും. ഉപ മുഖ്യമന്ത്രിയും എന്‍ സി പി നേതാവുമായ അജിത് പവാറുമായി നര്‍വേക്കര്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഔദ്യോഗിക പാര്‍ട്ടി പ്രവേശം തിങ്കളാഴ്ചയുണ്ടാകുമെന്നാണ് സൂചന. എന്‍ സി പിയുടെ മുതിര്‍ന്ന നേതാവ് രാംരാജെ നായ്ക് നിംബാല്‍ക്കറിന്റെ മരുമകനാണ് നര്‍വേക്കര്‍.
    മാവല്‍ മണ്ഡലത്തില്‍ നിന്നുള്ള സിറ്റിംഗ് എം പിയായ ഗജ്‌നാന്‍ ബാബര്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ശിവസേന വിട്ടിരുന്നു.