വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ആരോഗ്യ സെക്രട്ടറി

Posted on: March 18, 2014 1:00 am | Last updated: March 18, 2014 at 1:00 am
SHARE

കൊച്ചി: കൊച്ചി മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്ത സാഹചര്യത്തില്‍, 2014-15 വര്‍ഷത്തെ എം ബി ബി എസ് പ്രവേശത്തിനുള്ള എല്ലാ സീറ്റുകളും ഗവണ്‍മെന്റ് സീറ്റുകളായിരിക്കുമെന്നും അല്ലാതെയുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍ അറിയിച്ചു.
ഈ വര്‍ഷത്തെ എം ബി ബി എസ് പ്രവേശത്തിനുള്ള പ്രോസ്‌പെക്ടസ് തയ്യാറാക്കിയത് 2013 നവംബറിലാണ്. അന്ന് ഇത് സഹകരണ മെഡിക്കല്‍ കോളജായിരുന്നു. അതിനാല്‍ പ്രോസ്‌പെക്ടസ്സിലും അപ്രകാരമുള്ള വിവരങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരുന്നത്. കോളജ്, സര്‍ക്കാര്‍ ഏറ്റെടുത്ത സാഹചര്യത്തില്‍, പ്രോസ്‌പെക്ടസ്സില്‍ ആവശ്യമായ ഭേദഗതി വരുത്തുന്നതിനായി പ്രവേശ പരീക്ഷാ കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചു.