Connect with us

International

വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരിലേക്കും അന്വേഷണം വ്യാപിപ്പിച്ചുവെന്ന് മലേഷ്യ

Published

|

Last Updated

ക്വാലാലാംപൂര്‍: കാണാതായ മലേഷ്യന്‍ വിമാനത്തെക്കുറിച്ചുള്ള അന്വേഷണം വിമാനത്തിലെ മുഴുവന്‍ ജീവനക്കാരിലേക്കും വ്യാപിപ്പിച്ചതായി മലേഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചു. വിമാനത്തിനുവേണ്ടി തെരച്ചില്‍ നടത്തുന്ന രാജ്യങ്ങളുടെ എണ്ണം ഇപ്പോള്‍ 26 ആയിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങളോട് തങ്ങളുടെ റഡാര്‍ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മലേഷ്യന്‍ ഗതാഗത മന്ത്രി ഹിഷാമുദ്ദീന്‍ ഹുസൈന്‍ പറഞ്ഞു. തെരച്ചിലിന് കൂടുതല്‍ സഹായവുമായി ആസ്‌ത്രേലിയ മുന്നോട്ട് വന്നിട്ടുണ്ട്. സ്ഥിരീകരിച്ച വിവരങ്ങള്‍ പുറത്തുവിടുമെന്നും ഹുസൈന്‍ പറഞ്ഞു.

കാണാതായി എട്ടുദിവസം പിന്നിട്ടിട്ടും കണ്ടെത്താന്‍ കഴിയാത്ത വിമാനത്തിന്റെ തിരോധാനത്തെപ്പറ്റി സംശയങ്ങള്‍ ഏറുകയാണ്. വിമാനം അപ്രത്യക്ഷമായതിനുപിന്നില്‍ പൈലറ്റുമാരാണ് എന്ന് സംശയമുണ്ട്. വിമാനത്തിന്റെ വാര്‍ത്താ വിനിമയ സംവിധാനം പൈലറ്റോ കോ-പൈലറ്റോ തകരാറിലാക്കുകയായിരുന്നു എന്ന് സര്‍ക്കാര്‍ പറയുന്നു. കണ്‍ട്രോള്‍ റൂമുമായുള്ള ബന്ധത്തിന് തകരാര്‍ സംഭവിച്ചാല്‍ പൈലറ്റ് മുന്നറിയിപ്പ് നല്‍കും. എന്നാല്‍ ഇക്കാര്യത്തില്‍ അതുണ്ടായില്ലെന്നും അധികൃതര്‍ പറയുന്നു. വിമാനത്തിലുണ്ടായിരുന്ന 239 യാത്രക്കാരെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങളും അന്വേഷിക്കുന്നുണ്ട്.

Latest