ടി പി വധം: പാര്‍ട്ടി റിപ്പോര്‍ട്ട് ഗുണം ചെയ്യുമെന്ന് വി എസ്

Posted on: March 17, 2014 2:45 pm | Last updated: March 18, 2014 at 9:45 pm
SHARE

vsആലപ്പുഴ: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് വരുന്ന തെരെഞ്ഞെടുപ്പില്‍ സി പി എമ്മിന് ഗുണം ചെയ്യുമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. ടി പിയുടെ കൊലക്കു പിന്നില്‍ പാര്‍ട്ടിയാണെന്ന് ടി പിയുടെ കുടുംബം തെറ്റിദ്ധരിച്ചു. സഹപ്രവര്‍ത്തകരെ കൊല്ലുക എന്നത് പാര്‍ട്ടിയുടെ അജണ്ടയല്ല. അതിനാലാണ് കെ സി രാമചന്ദ്രനെ പാര്‍ട്ടി പുറത്താക്കിയത്. ഇക്കാര്യത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടില്‍ തനിക്ക് തൃപ്തിയാണുള്ളതെന്നും വി എസ് ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തെരെഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് പരാജയപ്പെടുമെന്ന് താന്‍ പറഞ്ഞിട്ടില്ല. ഇക്കാര്യം വളച്ചൊടിച്ചതാണ്. ആര്‍ എസ് പി മുന്നണി വിട്ടുപോയത് ശരിയായില്ലെന്നും എന്നാല്‍ ഇത് എല്‍ ഡി എഫിന്റെ വിജയത്തിനെ ബാധിക്കില്ലെന്നും വി എസ് പറഞ്ഞു.