ജയവര്‍ധനയും ടി20യില്‍ നിന്ന് വിരമിക്കുന്നു

Posted on: March 17, 2014 3:11 pm | Last updated: March 17, 2014 at 4:38 pm
SHARE

sankakara and jayawardaneധാക്ക: കുമാര്‍ സങ്കക്കാരക്കു പിന്നാലെ മഹേല ജയവര്‍ധനെയും ടി20 ക്രിക്കറ്റ് മതിയാക്കുന്നു. ബംഗ്ലാദേശില്‍ നടക്കുന്ന ടി20 ലോകക്കപ്പിന് ശേഷം കളി മതിയാക്കുമെന്ന് ജയവര്‍ധനെ പ്രഖ്യാപിച്ചു. ട്വന്റി20 ക്രിക്കറ്റില്‍ 49 മത്സരങ്ങളില്‍ നിന്ന് 1335 റണ്‍സ് നേടിയ ജയവര്‍ധനെ കുട്ടിക്രിക്കറ്റില്‍ ശ്രീലങ്കക്കുവേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരനാണ്. ഇതില്‍ സിംബാബ്വെക്കെതിരെ നേടിയ ഒരു സെഞ്ച്വറിയും പെടുന്നു.

എന്നാല്‍ ജയവര്‍ധനെ ഐ പി എല്‍ മത്സരങ്ങളില്‍ തുടരുമെന്നാണറിയുന്നത്.