ബിഷപ്പിനെതിരായ പരാമര്‍ശം: ബല്‍റാമിനെതിരെ ഡീന്‍

Posted on: March 17, 2014 12:43 pm | Last updated: March 18, 2014 at 12:51 am
SHARE

dean kuriakkos

തിരുവനന്തപുരം: ഇടുക്കി ബിഷപ്പിനെതിരെ ഫെയ്‌സ്ബുക്കില്‍ പരാമര്‍ശം നടത്തിയ വി ടി ബല്‍റാം എം എല്‍ എക്ക് ഇടുക്കിയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ വിമര്‍ശം. ബല്‍റാമിന്റെ പരാമര്‍ശം വ്യക്തിപരമായ അധിക്ഷേപമായെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. നേതൃത്വം ബല്‍റാമിനെ തിരുത്തിയിട്ടുണ്ട്. ഇടുക്കി രൂപതയും ബിഷപ്പും കോണ്‍ഗ്രസ്സിന് എതിരല്ലെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

ബിഷപ്പുമായിള്ള അഭിപ്രായ വ്യത്യാസം താന്‍ പരിഹരിച്ചിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ പോയശേഷം ബിഷപ്പുമായി വിശദമായി സംസാരിച്ചിരുന്നു. ഒരു വിവാദവും ഇനി അവശേഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പിന്തുണ അഭ്യര്‍ത്ഥിച്ചെത്തിയ ഡീനിനെ ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനക്കുഴിക്കാട്ടില്‍ ശകാരിച്ചിരുന്നു. ഇതിനെതിരെ വി ടി ബല്‍റാം ഫെയ്‌സ്ബുക്കിലൂടെ നടത്തിയ നികൃഷ്ട ജീവി പ്രയോഗമാണ് വിവാദമായത്.