ഇന്നസെന്റിന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് പരാതി

Posted on: March 17, 2014 12:36 pm | Last updated: March 18, 2014 at 12:51 am
SHARE

innocentകൊച്ചി: ഇന്നസെന്റിന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കരുത് എന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. യൂത്ത്‌കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷിയാസാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ നളിനി നെറ്റോക്ക് പരാതി നല്‍കിയിരിക്കുന്നത്. ഇന്നസെന്റ് അഭിനയിച്ച സിനിമകള്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കുന്നതും സിനിമ പോസ്റ്ററുകള്‍ പതിക്കുന്നതും തിരഞ്ഞെടുപ്പില്‍ ജനങ്ങളെ ആകര്‍ഷിക്കുന്നതിന് കാരണമാവുമെന്നും ചട്ടലംഘനമായ ഇത്തരം നടപടികള്‍ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ അനുവദിക്കരുതെന്നുമാണ് ഹരജിയിലെ ആവശ്യം.