മോഡി കള്ളം പ്രചരിപ്പിക്കുകയാണെന്ന് വിക്കിലീക്‌സ്

Posted on: March 17, 2014 12:02 pm | Last updated: March 18, 2014 at 12:51 am
SHARE

wikileaksലണ്ടന്‍: തങ്ങളുടെ പേരില്‍ നരേന്ദ്ര മോഡി കള്ളം പ്രചരിപ്പിക്കുകയാണെന്നാരോപിച്ച് ലോകപ്രശസ്ത വെബ്‌പോര്‍ട്ടലായ വിക്കിലീക്‌സ് രംഗത്ത്. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ എക്കൗണ്ട് വഴിയാണ് വിക്കിലീക്‌സ് ഇക്കാര്യം അറിയിച്ചത്.

അമേരിക്ക മോഡിയ പുകഴ്ത്തിയതിന്റെ വിക്കിലീക്‌സ് രേഖകള്‍ പുറത്തുവിട്ടെന്ന് ബി ജെ പിയും മോഡിയും പ്രചാരണം നടത്തിയിരുന്നു. ഗുജറാത്ത് അതിവേഗം വികസിക്കുന്ന സംസ്ഥാനമാണെന്നും അമേരിക്ക പറഞ്ഞതായുള്ള രേഖകളും വിക്കിലീക്‌സ് പുറത്തുവിട്ടതായി മോഡി അനുകൂലികള്‍ പ്രചരിപ്പിച്ചിരുന്നു.

ഇതിനെതിരെയാണ് വിക്കിലീക്‌സ് നിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. അസഞ്ചെ ഇങ്ങിനെയൊരു കാര്യം പറഞ്ഞിട്ടില്ലെന്നും മോഡിയും കൂട്ടരും കള്ളമാണ് പ്രചരിപ്പിക്കുന്നതെന്നുമാണ് വിക്കിലീക്‌സ് തങ്ങളുടെ ട്വിറ്റര്‍ പേജില്‍ നല്‍കിയിരിക്കുന്ന വിശദീകരണം.